തുറവൂർ: തുറവൂർ ഉപജില്ലാ സ്കൂൾ കലോത്സവം തുറവൂർ ടി.ഡി. ഹൈസ്കൂളിൽ തുടങ്ങി.നാലു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 69 സ്കൂളുകളിൽ നിന്ന് 3026 കലാ പ്രതിഭകൾ മാറ്റുരയ്ക്കും. കലാ-സാഹിത്യ നായകന്മാരുടെ പേരിലുള്ള 14 വേദികളിലാണ് മത്സരങ്ങൾ. അഡ്വ.എ. എം ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. കത്തിയതോട് പഞ്ചായത്ത് പ്രസിഡന്റ് പ്രേമാ രാജപ്പൻ അദ്ധ്യക്ഷയായി. നവംബർ 2 ന് സമാപിക്കും. സമാപന സമ്മേളനം അഡ്വ.ഷാനിമോൾ ഉസ്മാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും,