ഹരിപ്പാട്: ബി.ജെ.പി കരുവാറ്റ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുവാറ്റ ടി.ബി ജംഗ്ഷൻ പടവല്യം നാല്, ആറ് വാർഡുകളെ ബന്ധിപ്പിക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട് റോഡിൽ വള്ളം ഇറക്കി യാത്ര ചെയ്ത് പ്രതിഷേധിച്ചു. ബി.ജെ.പി കരുവാറ്റ പഞ്ചായത്ത് പ്രസിഡന്റ് കെ.സുരേന്ദ്രൻ ശ്രീശൈലം അദ്ധ്യക്ഷനായി. പ്രതിഷേധയോഗം ബി.ജെ.പി മണ്ഡലം വൈസ്.പ്രസിഡന്റ് എസ്.വിശ്വനാഥ് കരുവാറ്റ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പടിക്കലേക്ക് മാർച്ച് നടത്തി വള്ളം പഞ്ചായത്ത് പടിക്കൽ സമർപ്പിച്ചു കൊണ്ട് ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി പ്രണവം ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. ബി.ജെ.പി കരുവാറ്റ ജന:സെക്രട്ടറി എസ്.മുരുകേശൻ പിള്ള സ്വാഗതവും യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ഷാജി കരുവാറ്റ നന്ദിയും പറഞ്ഞു. ജെ.ദിലീപ്, മൈമൂനത്ത്, രാഘവൻ തഴുമടം, കെ.ജി.കൃഷ്ണപിള്ള, ജിതേഷ്, ഉമേഷ്, ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.