ഹരിപ്പാട്: ഇടിമിന്നലിൽ വീടിന് നാശം. മുട്ടം വാഴൂർകിഴക്കേതിൽ ഉദയന്റെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. അടുക്കള ഭാഗത്താണ് ഇടി ഏശിയത്. സ്ലാബിലെ കോൺക്രീറ്റ് പൊട്ടി തെറിച്ചു. ഭിത്തിക്കും പൊട്ടൽ ഉണ്ടായി. അടുക്കളയിൽ ഉണ്ടായിരുന്ന ഇലക്ട്രിക് ഉപകരണങ്ങൾക്കും പാത്രങ്ങൾക്കും കേടുപാട് സംഭവിച്ചു. ഇലക്ട്രിക് കണക്ഷനുകൾ പൂർണമായും കത്തി നശിച്ചു. ഈ സമയം വീട്ടിൽ ഉദയന്റെ ഭാര്യയും മകളും മാത്രമാണ് ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല. ഉദയന്റെ സഹോദരൻ മോഹനന്റെ സമീപത്തെ വീടിനും ഇടിമിന്നലിൽ കേടുപാട് ഉണ്ടായി.