ഹരിപ്പാട് : വാളയാർ കേസിൽ സമഗ്ര പുനരന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽരാഷ്ട്രപതിക്ക് 10000 കത്തുകൾ അയച്ചു. ഹരിപ്പാട് പോസ്റ്റ് ഓഫീസിൽ നടന്ന പരിപാടി കുട്ടികളായ അനുഗ്രഹ ദിലീപ്, തസ്‌നിം സുൽത്താന എന്നിവർ ഉദ്‌ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ഹരിപ്പാട് അസംബ്ലി പ്രസിഡന്റ് കെ.എസ് ഹരികൃഷ്ണൻ അദ്ധ്യക്ഷനായി. ഷംസുദ്ദീൻ കായിപ്പുറം, മുഹമ്മദ് അസ്‌ലം, വിഷ്ണു.ആർ.ഹരിപ്പാട്, സുജിത്.സി.കുമാരപുരം, മുഹമ്മദ് റാഫി, ഷാഹുൽ ഉസ്മാൻ, ഷിയാസ്, എം.എ അജു, ദിലീപ് ശിവദാസൻ, സുജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.