ചേർത്തല: വാളയാറിലെ രണ്ട് പെൺകുട്ടികൾ പീഡനത്തെ തുടർന്ന് മരിച്ച സംഭവത്തിലെ പ്രതികൾക്ക് ശിക്ഷ ലഭിക്കുന്നതിന് സർക്കാർ അപ്പീൽ പോകണമൈന്ന് സി.പി.ഐ (എംഎൽ) റെഡ്ഫ്‌ളാഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി എം.എം ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.
വാളയാറിലെ സഹോദരിമാരുടെ ദുരൂഹമരണത്തിൽ പുനരന്വേഷണത്തിന് സന്നദ്ധത പ്രകടിപ്പിച്ച മുഖ്യമന്ത്റിയുടെ തീരുമാനത്തെ കേരള വേലൻ മഹാസഭ താലൂക്ക് കമ്മിറ്റി അഭിനന്ദിച്ചു. പ്രസിഡന്റ് ശങ്കു ചേർത്തല അദ്ധ്യക്ഷത വഹിച്ചു. കെ.ഹരിദാസ്, ഉദയൻ വാരനാട്,സരസ്വതി മോഹൻ,കെ.അപ്പച്ചൻ എന്നിവർ സംസാരിച്ചു.
വാളയാർ പീഡനക്കേസ് അട്ടിമറിക്കാനുള്ള സർക്കാരിന്റെയും സി.പി.എമ്മിന്റെയും ശ്രമം അനുവദിക്കില്ലെന്നും നിയമമന്ത്റി രാജി വയ്ക്കണമെന്നും കേരള കോൺഗ്രസ് (എം) ചേർത്തല നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് സിറിയക് കാവിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജേക്കബ്ബ് എബ്രഹാം ഉദ്ഘാടനം ചെയ്തു.