ചാരുംമൂട്: കൊല്ലം-തേനി ദേശീയപാതയിൽ ഗുരുനാഥൻകുളങ്ങര ജംഗ്ഷന് സമീപം റോഡരികിൽ നിന്ന മരം കാറ്റിലും മഴയിലും വീണ് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. താമരക്കുളത്ത് നിന്നു ചാരുംമൂട്ടിലേക്ക് വരുകയായിരുന്ന ആനയടി സ്വദേശിയുടെ ദേഹത്തേക്കാണ് ദ്രവിച്ചു നിന്ന മരം വീണത്. വൈദ്യുതി ലൈനിൽ തട്ടി ലൈനും പൊട്ടിവീണു. ഭാഗ്യംകൊണ്ടാണ് യുവതി വലിയ പരിക്കുപറ്റാത രക്ഷപ്പെട്ടത്. കെ.എസ്.ഇ.ബിയും കായംകുളം ഫയർ ഫോഴ്സ് യൂണിറ്റും ചേർന്ന് മരം മുറിച്ച് മാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.