ആലപ്പുഴ: പ്രകൃതിക്ഷോഭംമൂലം കൃഷിനാശം സംഭവിച്ച കുട്ടനാട്ടിലെ കർഷകരെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു.
കുട്ടനാട്ടിൽ ഇത്തവണ 32000 ഹെക്ടറിൽ കൃഷിയിറക്കിയിരുന്നു. ഇവയിൽ ഭൂരിഭാഗവും വെള്ളപ്പൊക്കത്തിലും മടവീഴ്ചയിലും നശിച്ചു. ബാക്കിയുള്ളവ കൊയ്യാറായ നിലയിലായിരുന്നെങ്കിലും അവയും ശക്തമായ മഴയിൽ വീണു.
. കർഷകർ എടുത്ത വായ്പ പൂർണമായും എഴുതി തള്ളണമെന്നും കുട്ടനാട്ടിലെ പാടശേഖരങ്ങൾ സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോട് ജോസ് കെ.മാണി പറഞ്ഞു.