ചാരുംമൂട് : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മറ്റിഅംഗം നസീർ സീതാറിന് നേരെയുണ്ടായ ആക്രമണത്തിൽ കെ.എസ്.എസ്.പി.എ മാവേലിക്കര നിയോജകമണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു . യോഗത്തിൽ പ്രസിഡന്റ് വി എസ് എം ബഷീർ , സെക്രട്ടറി എൻ ചന്ദ്രശേഖരൻ, ജില്ലാ ജോയിന്റ് സെക്രട്ടറി എസ് രാജൻ, വൈസ് പ്രസിഡന്റുമാരായ എൻ ബാലകൃഷ്ണ പിള്ള ,പി എം ഷെരീഫ് , ജില്ലാ കമ്മിറ്റി അംഗം സുധാകരൻ പിള്ള , വിശ്വനാഥൻപിള്ള , മുഹമ്മദ് ഹനീഫ ,വിജയമ്മ എന്നിവർ സംസാരിച്ചു .
സംഭവത്തിൽ ചുനക്കര തെക്ക് കല്ലിരിക്കും വിളയിൽ മുഹമ്മദ് ഷാഫിക്കെതിരെ നൂറനാട് പൊലീസ് കേസെടുത്തു .