ആലപ്പുഴ: സേവാദൾ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 35 ാം രക്തസാക്ഷിത്വ ദിനാചരണവും ഇന്ത്യയുടെ ആദ്യഅഭ്യന്തര മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായിരുന്ന സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ 144 ാം ജന്മവാർഷികവും ആചരിച്ചു. ഇതിന്റെ ഭാഗമായി നടന്ന രക്തദാന ക്യാമ്പ് ജില്ലാ പ്രസിഡന്റ് കെ.എസ്. അഷറഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജെ. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല ഭാരവാഹികളായ സുനിത അനിൽ, അനിൽകുമാർ ആര്യാട്,സജീവ് പൈനമ്മുട്ടിൽ, ടെനീ പള്ളിത്തോട്, കെ ആർ. രൂപേഷ്, ഷൈലജ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.