ആലപ്പുഴ: റാവുത്തർ ഫെഡറേഷന്റെ സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് 2,3 തീയതികളിൽ ആലപ്പുഴയിൽ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എം.അലാവുദീൻ അടൂർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സോഷ്യോ ഇക്കണോമിക് റീജിണൽ സെന്ററിൽ നടക്കുന്ന ക്യാമ്പ് വൈകിട്ട് നാളെ വൈകിട്ട് 3ന് മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എൻ.അലാവുദീൻ അദ്ധ്യക്ഷത വഹിക്കും. എ.എം.ആരിഫ് എം.പി, ആന്റോ ആന്റണി എം.പി എന്നിവർ വിശിഷ്ടാതിഥികളാകും. മൂന്നിന് ഉച്ചയ്ക് 2ന് സമാപന സമ്മേളനം കെ.സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ജനറൽ സെക്രട്ടറി ചുനക്കര ഹനീഫ, സംസ്ഥാന വൈസ് പ്രസിഡന്റ് ഷറഫുദീൻ കല്ലറവിള, ജില്ലാ പ്രസിഡന്റ് നസീർ സീദാർ എന്നിവർ പങ്കെടുത്തു.