ആലപ്പുഴ: എല്ലാ രംഗത്തും മുന്നോട്ട് കുതിക്കാൻ ഇന്ത്യയെസജ്ജമാക്കിയത് മുൻപ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു പറഞ്ഞു. ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരത്തോടനുബന്ധിച്ച് ഡി.സി.സിയിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.എ.ഷുക്കൂർ, എം.മുരളി, ഡി.സുഗതൻ, ടി.ജി. പദ്മനാഭൻ നായർ, നെടുമുടി ഹരികുമാർ, ബി.ബൈജു, ജി. മുകുന്ദൻപിള്ള, അനിൽ ബോസ്, തോമസ് ജോസഫ്, ടി സുബ്രഹ്മണ്യദാസ്, ജി.സഞ്ജീവ് ഭട്ട്, എസ്. സുബഹു, ജി. മനോജ് കുമാർ,ബിന്ദു ബൈജു, ആർ.ശശിധരൻ, സജി കുര്യക്കോസ്, സിറിയക് ജേക്കബ്, സിവി മനോജ് കുമാർ, ബഷീർ കോയാപറമ്പിൽ, കെ. നൂറുദ്ദീൻ കോയ, അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.