കായംകുളം: കൃഷ്ണപുരം കാപ്പിൽ കിഴക്ക് 1493-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ പതാകദിനം ആചരിച്ചു. കരയോഗം പ്രസിഡന്റ് ചിറപ്പുറത്ത് മുരളി പതാക ഉയർത്തി. കരയോഗം സെക്രട്ടറി പാറയിൽ രാധാകൃഷ്ണൻ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

കാപ്പിൽ മേക്ക് 2544-ാം നമ്പർ ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗത്തിൽ വൈസ് പ്രസിഡന്റ് കല്ലേത്ത് വി. വിശ്വനാഥൻ പിള്ള പതാക ഉയർത്തി.സെക്രട്ടറി കെ. ബാലചന്ദ്രൻപിള്ള പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.