കായംകുളം : അഴിമതിയിലും കെടുകാര്യസ്ഥതയിലും പെട്ട് വികസന മുരടിപ്പിലേക്ക് നഗരസഭാ ഭരണം നീങ്ങുകയാണെന്ന് ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് മഠത്തിൽ ബിജു പറഞ്ഞു. എൽ.ഡി.എഫിന്റെ ഭരണ വൈകല്യങ്ങൾക്കും അഴിമതിയ്ക്കും കൂട്ടുനിൽക്കുകയും പട്ടണവാസികൾക്ക് മുന്നിൽ നാടകം കളിക്കുകയുമാണ് യു.ഡി.എഫ്. അഴിമതിയും ഫണ്ട് വകമാറ്റലും നഗരസഭയിൽ നിത്യ സംഭവമാണ്. ഇതിനെതിരെ ബ.ജെ.പി ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ബിജു പറഞ്ഞു.