ആലപ്പുഴ: വിദ്യാഭ്യാസ തൊഴിൽ ശാക്തീകരണ രംഗത്ത് പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യയുടെ(സിജി ഡേ) ജന്മദിനാഘോഷം 3ന് ആലപ്പുഴയിൽ നടക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ എ.എം.നസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ രാവിലെ 10ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ എ.എം.നസീർ അദ്ധ്യക്ഷത വഹിക്കും. നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് രണ്ടിന് കുടുംബ സംഗമം ഷാനിമോൾ ഉസ്മാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ വർക്കിംഗ് ചെയർമാൻ അബ്ദുൾ റഹ്മാൻ സേട്ട്, ജനറൽ കൺവീനർ കെ. റഫീഖ് എന്നിവർ പങ്കെടുത്തു.