ആലപ്പുഴ: സർദാർ വല്ലഭായ് പട്ടേൽ ദേശീയതയുടെ അഗ്നിനക്ഷത്രമാണെന്നും ഐക്യ ഇന്ത്യയുടെ സൃഷ്ടാവുമാണെന്ന് ബി.ജെ.പി സംസ്ഥാന സമിതി അംഗം ബിജു.സി. തോമസ് പറഞ്ഞു . പട്ടേലിൻെറ 144ാം ജന്മദിനത്തിൽ ബി.ജെ.പി സംഘടിപ്പിച്ച റൺ ഫോർ യൂണിറ്റി കൂട്ടയോട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ സോമൻ അദ്ധ്യക്ഷത വഹിച്ചു ജില്ലാ ജനറൽ സെക്രട്ടറി എം വി ഗോപകുമാറിന് ബിജു സി തോമസ് പതാക കൈമാറി. എൽ. പി ജയചന്ദ്രൻ, ജി. വിനോദ് കുമാർ, ഹരീഷ് കാട്ടൂർ, ശ്രീരാജ് ശ്രീവിലാസം, ജി. മോഹനൻ, കെ. അനിൽകുമാർ ഗോപൻ കരുമാടി, വരുൺ, വിശ്വ വിജയപാൽ, സി.വി സബു എന്നിവർ നേതൃത്വം നൽകി .