ആലപ്പുഴ : വട്ടയാൽ പരസ്പര സഹായ സഹകരണ സമിതിയുടെ നേതൃത്വത്തിൽ നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനെ ആദരിക്കും. ഇന്ന് വൈകിട്ട് 5ന് സമിതി ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡന്റ് കെ.എൻ. സിദ്ധാർത്ഥൻ അദ്ധ്യക്ഷത വഹിക്കും. വാർഡ് കൗൺസിലർ ലൈലാബീവി, അൽഹുദാ ഇംഗ്ളീഷ് മീഡിയം സ്കൂൾ അഡ്മിനിസ്ട്രേറ്റർ സബീർഖാൻ, റിട്ട.ഹെഡ്മിസ്ട്രസ് സി.പി.സാറാമ്മ, സി.എൻ.ബാബുജി എന്നിവർ സംസാരിക്കും. സെക്രട്ടറി എ.മുഹമ്മദ് ബഷീർ സ്വാഗതവും വൈസ് പ്രസിഡന്റ് എം.എം.പുരുഷൻ നന്ദിയും പറയും.