ചാരുംമൂട് : ഭരണിക്കാവ് ബ്ലോക്ക് ക്ഷീര കർഷക സംഗമം 2019 -20 നാളെ (നവംബർ 2) താമരക്കുളം ഈസ്റ്റ് ക്ഷീര സംഘത്തിന്റെ ആതിഥേയത്വത്തിൽ ശ്രീ കണ്ടകാളസ്വാമി ക്ഷേത്ര പരിസരത്ത് നടക്കും . ക്യാമ്പിൽ കന്നുകാലി പ്രദർശനം , വന്ധ്യതാ പരിശോധന, ക്യാമ്പ് ഡയറി എക്സിബിഷൻ, ക്ഷീര വികസന സെമിനാർ, ക്ഷീര കർഷകരെ ആദരിക്കൽ, അവാർഡ് വിതരണം പൊതു സമ്മേളനം എന്നിവയും നടക്കും