ഹരിപ്പാട്: ഇന്ന് മുതൽ ഹരിപ്പാട് നഗരസഭ പ്ലാസ്റ്റിക് വിമുക്ത മേഖലയാക്കുമെന്ന് നഗരസഭ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും ഉൾപ്പടെ 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് സഞ്ചികൾ അനുവദിക്കില്ല. നിലവിൽ നഗരസഭയുടെ ഹരിതകർമ്മ സേന അംഗങ്ങൾ വീടുകളിൽ നിന്നും കടകളിൽ നിന്നും പ്ളാസ്റ്റിക് മാലിന്യം ശേഖരിക്കുന്നുണ്ട്. എല്ലാ വീടുകളിൽ നിന്നും പ്ളാസ്റ്റിക് മാലിന്യം ഹരിതകർമ്മ സേന അംഗങ്ങളെ ഏൽപ്പിക്കാൻ തയ്യാറാകണം. മാലിന്യം നൽകാത്ത വീട്ടുകാർ മാലിന്യം സംസ്കരിക്കുന്ന രീതി വ്യക്തമാക്കണം. അല്ലാത്തപക്ഷം പിഴ നടപടികൾ നേരിടേണ്ടി വരും. വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കുന്നതിന് മാസം അൻപത് രൂപയും സ്ഥാപനങ്ങളിൽ നിന്നും അളവിന് അനുസരിച്ച് നിശ്ചിത തുകയുമാണ് ഈടാക്കുന്നത്. പ്ളാസ്റ്റിക് കവറുകൾക്ക് പകരം നഗരസഭയുടെ തുണി സഞ്ചി നിർമ്മാണ യൂണിറ്റിൽ നിന്നും വിവിധ തരത്തിലുള്ള സഞ്ചികൾ വാങ്ങാം. ഇതിനും നിശ്ചിത തുക ഈടാക്കും. ഡാണാപ്പടിയിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബസ് സ്റ്റേഷൻ കെട്ടിടത്തിലാണ് വിവിധ വാർഡുകളിൽനിന്ന് സമാഹരിക്കുന്ന പ്ലാസ്റ്റിക് എത്തിക്കുന്നത്. ഇവിടെ പ്ലാസ്റ്റിക് പൊടിക്കാനുള്ള യന്ത്രസംവിധാനം ഒരുക്കിയിട്ടുണ്ട്. കടകളിൽ പ്ലാസ്റ്റിക് നിരോധനം വ്യക്തമാക്കുന്ന സ്റ്റിക്കറുകൾ പതിക്കുമെന്നും അധികൃതർ പറഞ്ഞു.

വാർത്ത സമ്മേളനത്തിൽ ചെയർപേഴ്സൺ വിജയമ്മപുന്നൂർമഠം, വൈസ് ചെയർമാൻ കെ.എം രാജു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വൃന്ദ.എസ്.കുമാർ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.സജീവ്, വിദ്യാഭാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.രാജലക്ഷ്മി, കൗൺസിലർ ശശികുമാരൻ നായർ, നഗരസഭ സ്രെക്രട്ടറി രാഖിമോൾ എന്നിവർ പങ്കെടുത്തു.

എല്ലാ വീടുകളിൽ നിന്നും പ്ളാസ്റ്റിക് മാലിന്യം ഹരിതകർമ്മ സേന അംഗങ്ങളെ ഏൽപ്പിക്കാൻ തയ്യാറാകണം. മാലിന്യം നൽകാത്ത വീട്ടുകാർ മാലിന്യം സംസ്കരിക്കുന്ന രീതി വ്യക്തമാക്കണം. അല്ലാത്തപക്ഷം പിഴ നടപടികൾ നേരിടേണ്ടി വരും. വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കുന്നതിന് മാസം അൻപത് രൂപയും സ്ഥാപനങ്ങളിൽ നിന്നും അളവിന് അനുസരിച്ച് നിശ്ചിത തുകയുമാണ് ഈടാക്കുന്നത്.

അധി​കൃതർ

2000

നിയമം ലംഘിക്കുന്നവർക്ക് ഏറ്റവും കുറഞ്ഞ പിഴ രണ്ടായിരം രൂപ

50

വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കുന്നതിന് മാസം അൻപത് രൂപ