yu

ഹരിപ്പാട്: ടിപ്പർലോറിക്ക് പിന്നിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. റിട്ട.എ.എസ്.ഐ കൊല്ലം ചവറ മാനസത്തിൽ പുഷ്പരാജൻ (63) ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

കഴിഞ്ഞ 27ന് പുലർച്ചെ 5നായിരുന്നു അപകടം. ദേശീയപാതയിൽ ഹരിപ്പാട് കെ.എസ്.ആർ.ടി.സി സ്റ്റേഷന് തെക്ക് അലക്ഷ്യമായി പാർക്ക് ചെയ്തിരുന്ന ടിപ്പർ ലോറിയുടെ പിന്നിൽ പുഷ്പരാജൻ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. വെട്ടുവേനിയിലെ വാടക വീട്ടിൽ നിന്നും ചവറയിലെ കുടുംബ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഭാര്യ: ശുഭ. മകൾ: ദിവ്യ.