ആലപ്പുഴ: ജില്ലയിൽ തുലാവർഷം തുടരുന്നതിനാലും ചിലപ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും അദ്ധ്യയനം നടത്താൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകുന്നതിന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി കളക്ടർ ഉത്തരവിറക്കി.