ഹരിപ്പാട്: അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് ഹരിപ്പാട് നിയോജക മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനവും ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനവും ആചരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് സുധിലാൽ തൃക്കുന്നപ്പുഴ ഉദ്ഘാടനം ചെയ്തു .

തൃക്കുന്നപ്പുഴ മണ്ഡലം പ്രസിഡന്റ് സാബു ബാലാനന്ദൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ശ്രീകല, ബൂത്ത് പ്രസിഡന്റ് അനീഷ്, സുമേഷ്, മോഹൻദാസ്, പ്രസാദ്, കുഞ്ഞുമോൻ, ഉണ്ണികൃഷ്ണൻ, ലാലി, ജിജി, ഷൈല, താര എന്നിവർ സംസാരിച്ചു.