ഹരിപ്പാട്: സിവിൽ സപ്ലൈസ് കോർപ്പറേഷൻ വീയപുരം കോയിക്കൽ ജംഗ്ഷനിൽ ആരംഭിക്കുന്ന സപ്ലൈകോ മാവേലി സൂപ്പർ സ്റ്റോറിന്റെ ഉദ്ഘാടനം നവംബർ 2ന് ഉച്ചയ്ക്ക് 2.30ന് നടക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്യും. തോമസ് ചാണ്ടി എം.എൽ.എ അദ്ധ്യക്ഷനാകും. വീയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.പ്രസാദ് കുമാർ ആദ്യവിൽപന നിർവഹിക്കും. ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോബിൾ പെരുമാൾ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയർപേഴ്സൺ ആബിദ ബീവി, പി.ഓമന, കെ.എ കമറുദ്ദീൻ, കെ.ബി രഘു, എം.ഹാഷിം, പി.എ അഹമ്മദ് കുട്ടി ഹാജി, എൻ.പ്രതാപചന്ദ്രൻ, സുരാജ് തുടങ്ങിയവർ സംസാരിച്ചു. സപ്ലൈകോ മാനേജിംഗ് ഡയറക്ടർ കെ.എൻ സതീഷ് സ്വാഗതവും ജനറൽ മാനേജർ ആർ.റാം മോഹൻ നന്ദിയും പറയും.