ഹരിപ്പാട്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷാ കേരളം
ഹരിപ്പാട് ബ്ലോക്ക് റിസോഴ് സെന്ററിന്റെ നേതൃത്വത്തിൽ ഭിന്നശേഷി വിഭാഗം കുട്ടികൾക്കായി
സ്പീച്ച് തെറാപ്പി ആരംഭിച്ചു. ആഴ്ചയിൽ ബുധൻ, ശനി എന്നീ രണ്ട് ദിവസങ്ങളിൽ
തെറാപ്പിസ്റ്റിന്റെ സേവനം ബി.ആർ.സി യിൽ ലഭിക്കും. രാവിലെ 9.30 മുതൽ സൗജന്യ തെറാപ്പി ആരംഭിക്കും. സ്പീച്ച് തെറാപ്പിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്‌സൺ വിജയമ്മ പുന്നൂർമഠം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സി.രാജലക്ഷ്മി, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓഡിനേറ്റർ എ.കെ പ്രസന്നൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.വി ഷാജി, റിസോഴ്‌സ് അദ്ധ്യാപിക രജനി സോമൻ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ സുധീർ ഖാൻ റാവുത്തർ തുടങ്ങിയവർ സംസാരിച്ചു.