ഹരിപ്പാട്: ഐ.എൻ.ടി.യു.സി യുവജന വിഭാഗം ജില്ലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ നടന്ന ഇന്ദിരാഗാന്ധി അനുസ്മരണം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജി.ബൈജു ഉദ്ഘാടനം ചെയ്തു. എസ്.താര അദ്ധ്യക്ഷയായി. യുവജന വിഭാഗം സംസ്ഥാന സെക്രട്ടറി പി.സനൂജ് അനുസ്മരണ പ്രഭാഷണം നടത്തി. സലിം, എസ്.ജയകൃഷ്ണൻ, പ്രേംജിത്ത്, വിജയകുമാർ എന്നിവർ പങ്കെടുത്തു.