മാവേലിക്കര: താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ പതാകദിനം ആചരിച്ചു. യൂണിയൻ ചെയർമാൻ അഡ്വ.എസ്.എസ്.പിള്ള പതാക ഉയർത്തി​ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂണിയൻ സെക്രട്ടറി വി.ആർ.സുനിൽ, രാമകൃഷ്ണൻ ഉണ്ണിത്താൻ, ചന്ദ്രശേഖരപിള്ള, രാജേഷ് തഴക്കര, അരുൺകുമാർ കണ്ടിയൂർ, ജി.ചന്ദ്രശേഖരപിള്ള, ശ്രീകണ്ഠൻപിള്ള, എ.ഭാസ്‌കരപിള്ള, ചേലക്കാട്ട് രാധാകൃഷ്ണൻ, കെ.ജി.സുരേഷ്, ചേലക്കാട്ട് ഉണ്ണികൃഷ്ണപിള്ള, ജി.ജെ.ജയമോഹൻ, എൽ.സതിയമ്മ, എം.ബി.മീര, തങ്കമണി വല്യത്താൻ, ജയാഗോപിനാഥ്, ജലജാദാസ് എന്നിവർ പങ്കെടുത്തു.

മാവേലിക്കര: കറ്റാനം 20ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ പതാകദിനം ആചരിച്ചു. കരയോഗം പ്രസിഡന്റ് കെ.ജി.പ്രസാദ് പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൻ.എസ്.എസ് പ്രതിനിധിസഭ അംഗം കെ.ജി.സിരേഷ്, സെക്രട്ടറി ശവരാമൻപിള്ള, രവികുമാർ, ഹരികുമാർ, പ്രകാശ് മൂലയിൽ, രാമചന്ദ്രൻപിള്ള, രാധാകൃഷ്ണപിള്ള, ഗോപിനാഥപിള്ള, സുശീല തുടങ്ങിയർ പങ്കെടുത്തു.


മാവേലിക്കര: ചെട്ടികുളങ്ങര 1297ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പതാകദിനാചരണത്തിൽ കരയോഗം പ്രസിഡന്റ് അഡ്വ.എസ്എസ്.പിള്ള പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കരയോഗം സെക്രട്ടറി കെ.ശശിധരൻനായർ, എസ്.ശ്രീകുമാർ, ജി.വേണുഗോപാൽ, എസ്.ശിവദാസൻ നായർ, പ്രവീൺ കുമാർ, ജയൻ, കെ.ശാന്തകുമാരി, കുട്ടൻപിള്ള എന്നിവർ പങ്കെടുത്തു.
മാവേലിക്കര: പല്ലാരിമംഗലം ശ്രീവാസുദേവ വിലാസം 80ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ പ്രസിഡന്റ് എം.വാസുദേവപിള്ള പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടറി സുകുമാരപിള്ള, യൂണിയൻ കമ്മറ്റി അംഗം അഡ്വ.കെ.രാമകൃഷ്ണൻ ഉണ്ണിത്താൻ, കൃഷ്ണപിള്ള തുടങ്ങയവർ നേതൃത്വം നൽകി.
മാവേലിക്കര: കണ്ടിയൂർ 324ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ പ്രസിഡന്റ് പി.രഘുനാഥപിള്ള പതാക ഉർത്തി. സെക്രട്ടറി കെ.അരുൺകുമാർ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.