1

പൂച്ചാക്കൽ: മഴ ശക്തി പ്രാപിച്ചതോടെ ചേർത്തല താലൂക്കിന്റെ വടക്കൻ മേഖല ദുരിതത്തിലായി. കായലും തോടുകളും കരകവിഞ്ഞൊഴുകി വീടുകളിലും റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു.

വേമ്പനാട് കായൽ, ഇത്തിപ്പുഴ, ഊടുപുഴ എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്ന് കരകവിഞ്ഞ് ഒഴുകുകയാണ്. തീരദേശത്തെ വീടുകളിൽ വലിയതോതിൽ വെള്ളംകയറി.

വേമ്പനാട്ടു കായലിന്റെ കൈവഴിയായ പൂച്ചാക്കൽ തോടും കരകവിഞ്ഞു. തോടിന്റെ ഇരുഭാഗത്തുമുള്ള നിരവധി വീടുകളും തുരുത്തുകളും വെളളത്തിലാണ്. തീരദേശ റോഡുകൾ പലതും പാതി മുങ്ങിയ നിലയിലാണ്. ഉളവയ്പ്പ് പ്രദേശത്ത് ചെമ്മീൻകെട്ടുകളിൽ വെള്ളം നിറഞ്ഞു. പോളേക്കടവ്, പാണാവള്ളി ജെട്ടി ഭാഗം, പെരുമ്പളം തുടങ്ങിയ ഉൾപ്രദേശങ്ങൾ എല്ലാം വെള്ളക്കട്ടിലാണ്.