ആലപ്പുഴ : കേരള സർവകലാശാലയുടെ ആലപ്പുഴയിലെ പഠന-ഗവേഷണ കേന്ദ്രത്തിൽ വിദ്യാർത്ഥികൾക്ക് സേവനങ്ങൾ ലഭ്യമാക്കാൻ സജമാക്കിയ സെന്ററിന്റെയും വിപുലീകരിച്ച പദ്ധതികളുടെയും ഉദ്ഘാടനം നാളെ നടക്കുമെന്ന് സിൻഡിക്കേറ്റ് ഫിനാൻസ് കമ്മിറ്റി കൺവീനർ അഡ്വ. കെ.എച്ച്.ബാബുജാൻ അറിയിച്ചു. രാവിലെ 10.30ന് അഡ്മിസ്‌ട്രേഷൻ വിഭാഗത്തിന്റെയും വിദ്യാർത്ഥി സേവന സംരംഭങ്ങളുടെയും ഉദ്ഘാടനം മന്ത്രി ജി.സുധാകരൻ നിർവഹിക്കും. വൈസ് ചാൻസലർ ഡോ. വി.പി.മഹാദേവൻ പിള്ള അദ്ധ്യക്ഷത വഹിക്കും. പഠന-ഗവേഷണ കേന്ദ്രത്തിന്റെ പ്രഖ്യാപനം മന്ത്രി ഡോ. ടി.എം.തോമസ് ഐസക്കും കേന്ദ്ര വാല്യുവേഷൻ സെന്ററിന്റെ ഉദ്ഘാടനം മന്ത്രി പി.തിലോത്തമനും നവീകരിച്ച ലൈബ്രറിയുടെ സമർപ്പണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിർവഹിക്കും.

പ്രൊ വൈസ്ചാൻസിലർ ഡോ. പി.പി.അജയകുമാർ പ്രവർത്തന പരിപാടികളുടെ വിശദീകരണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ തുടങ്ങിയവർ പങ്കെടുക്കും.