ആലപ്പുഴ: വിജിലൻസ് ബോധവത്കരണ വാരാഘോഷത്തോടനുബന്ധിച്ച് ഫെഡറൽ ആശ്വാസ് സാമ്പത്തിക സാക്ഷരതാ കേന്ദ്രവും എസ്.ഡി കോളേജ് നാഷണൽ സർവ്വീസ് സ്കീം യൂണിറ്റും സംയുക്തമായി കോളേജ് ജൂബിലി ഹാളിൽ നടത്തിയ സെമിനാർ പ്രിൻസിപ്പൽ ജി. ഉണ്ണിക്കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ഫിനാൻഷ്യൽ കൗൺസിലർ രാജശേഖരൻ നായർ ക്ളാസെടുത്തു. ഡോ. വീണ പ്രസാദ്, വൈസ് പ്രിൻസിപ്പൽ അനിൽകുമാർ, ജില്ലാ ലീഡ് ബാങ്ക് മാനേജർ വി.വി. വിനോദ് കുമാർ, നബാർഡ് എ.ജി.എം രഘുനാഥപിള്ള, ഫെഡറൽ ബാങ്ക് എ.ജി.എം ആനന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു.