sampathroom

ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായ ഡോ. എ. സമ്പത്തിന് കേരളാഹൗസ് വളപ്പിലെ കൊച്ചിൻ ഹൗസിൽ തയ്യാറാക്കിയ ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. പുതുക്കിപ്പണിത കൊച്ചിൻ ഹൗസിൽ റസിഡൻസ് കമ്മിഷണർക്കുവേണ്ടി തയ്യാറാക്കിയ 'കബനി' എന്നു പേരിട്ട മുറിയിലാണ് സമ്പത്തിന്റെ ഓഫീസ് പ്രവർത്തിക്കുന്നത്. ഇപ്പോഴത്തെ റസിഡൻസ് കമ്മിഷണർ പുനീത് കുമാർ അസി. റസിഡൻസ് കമ്മിഷണർ ആയിരുന്നപ്പോൾ ഉപയോഗിച്ച മുറിയിൽ തുടരുകയാണ്. മുഖ്യമന്ത്രിയും ഗവർണറും ഡൽഹിയിൽ വരുമ്പോൾ ഉപയോഗിക്കുന്ന മുറികളും കൊച്ചിൻ ഹൗസിലാണ്. ചടങ്ങിൽ ഡോ. എ. സമ്പത്ത്, ചീഫ് സെക്രട്ടറി ടോം ജോസ്, റസിഡൻസ് കമ്മിഷണർ പുനീത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.