ന്യൂഡൽഹി: ജമ്മുകാശ്മീരിലെ സ്ഥിതി സാധാരണനിലയിലാണെന്നും പ്രത്യേക പദവി റദ്ദാക്കിയതിനെ രാജ്യം മുഴുവൻസ്വാഗതം ചെയ്തതായും കേന്ദ്രവാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. കാശ്മീരിലെ ജനങ്ങൾ കേന്ദ്രസർക്കാരിന്റെ നീക്കത്തിനൊപ്പമാണ്. കാശ്മീരിലുള്ളവർക്ക് രാജ്യത്തെ മറ്റുഭാഗത്തെ ജനങ്ങൾക്കുള്ളതുപോലെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. അതിനാൽ അവർ സന്തോഷ്ടരാണ്. മാദ്ധ്യമങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്നും എല്ലാ പത്രങ്ങളും തടസങ്ങളില്ലാതെ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.