ന്യൂഡൽഹി: സർക്കാർ, സ്വകാര്യ ജോലികളിൽ വനിതകൾക്ക് 33 ശതമാനം സംവരണം വാഗ്ദാനം ചെയ്ത് ഹരിയാനയിൽ കോൺഗ്രസിൻറെ പ്രകടന പത്രിക. പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപറേഷൻ സീറ്റുകളിൽ 50 ശതമാനം വനിതാ സംവരണവും വാഗ്ദാനം ചെയ്യുന്നു.
സംസ് ഥാന ചുമതലയുള്ള കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സംസ്ഥാന അദ്ധ്യക്ഷ കുമാരി ശെൽജ തുടങ്ങിയനേതാക്കളാണ് ‘സങ്കൽപ്പ് പത്ര’ പുറത്തിറക്കിയത്. കാർഷിക കടങ്ങൾ ഏഴുതിതള്ളും, പട്ടികജാതി വിദ്യാർത്ഥികള്‍ക്ക് 12,000 രൂപ വാര്‍ഷിക സ്‌കോളര്‍ഷിപ്പ്,ദരിദ്രർക്ക് സൗജന്യ ചികിത്സ, മയക്കുമരുന്ന് സംഘങ്ങളെ ഇല്ലാതാക്കുന്നതിന് പ്രത്യേക ദൗത്യസംഘം എന്നിവയും പ്രകടനപത്രിക മുന്നോട്ടുവയ്ക്കുന്നു.