ന്യൂഡൽഹി: കാശ്മീരിൽ പോസ്റ്റ് പെയ്ഡ് മൊബൈൽ സേവനങ്ങൾ ഇന്നുമുതൽ പുനഃസ്ഥാപിച്ചേക്കും. സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി സാധാരണനില കൈവരിക്കുന്നതിന്റെ ഭാഗമായാണ് മൊബൈൽ സേവനം പുനഃസ്ഥാപിക്കാൻ ജമ്മുകാശ്മീർ ഭരണകൂടം ഒരുങ്ങുന്നത്. അതേസമയം ഇന്റർനെറ്റ്, പ്രീപെയ്ഡ് മൊബൈൽ സേവനവും ഉടൻ ലഭിക്കില്ല. വിനോദ സഞ്ചാരികൾക്കേർപ്പെടുത്തിയ വിലക്ക് കഴിഞ്ഞദിവസം പിൻവലിച്ചെങ്കിലും
മൊബൈൽ സേവനങ്ങൾ പുനഃസ്ഥാപിക്കാത്തതിനാൽ സഞ്ചാരികൾ വരാൻ വിമുഖത കാണിക്കുന്നതായി ട്രാവൽ അസോസിയേഷൻ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റ് പെയ്ഡ് കണക്ഷനുകൾമാത്രം അനുവദിക്കാനുള്ള തീരുമാനം.