damayanthi-

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബന്ധുവിനും രാജ്യതലസ്ഥാനമായ ഡൽഹിയിലെ പിടിച്ചുപറിക്കാരിൽ നിന്ന് രക്ഷയില്ല. മോദിയുടെ സഹോദര പുത്രിയായ ദമയന്തി ബെൻ മോദിയുടെ പേഴ്‌സും ബൈക്കിലെത്തിയ സംഘം പിടിച്ചുപറിച്ചുവെന്നാണ് റിപ്പോർട്ടുകൾ.സിവിൽ ലൈൻ എരിയയിലെ ഗുജറാത്തി സമാജ് ഭവന് മുമ്പിലായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് ദമയന്തി ഡൽഹി സിവിൽ ലൈൻ പൊലീസിന് പരാതി നൽകി. അമൃത്‌സറിൽ നിന്ന് ഡൽഹിയിലെത്തിയതായിരുന്നു ദമയന്തി.പേഴ്‌സിൽ ഏകദേശം 56,000 രൂപയും രണ്ട് മൊബൈൽ ഫോണുകളും വിലപ്പെട്ട രേഖകളും ഉണ്ടായിരുന്നുവെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വൈകുന്നേരത്തെ വിമാനത്തിൽ ഡൽഹിയിൽ നിന്ന് മടങ്ങാനിരിക്കെയായിരുന്നു സംഭവം. വിമാന ടിക്കറ്റ് ഉൾപ്പടെയുള്ള രേഖകളും പേഴ്‌സിലാണ് ഉണ്ടായിരുന്നതെന്നും അവർ വ്യക്തമാക്കി.