ന്യൂഡൽഹി: ഹോളിഫാമിലി സന്യാസിനി സമൂഹ സ്ഥാപക വാഴ്‌ത്തപ്പെട്ട മറിയം ത്രേസിയയുടെ വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കാൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തിൽ കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക പ്രതിനിധി സംഘം വത്തിക്കാനിലെത്തി. മന്ത്രിതല സംഘത്തെ അയയ്‌ക്കുന്നതിലൂടെ ക്രിസ്‌തുമത വിശ്വാസികളോടുള്ള കേന്ദ്രസർക്കാരിന്റെ പ്രതിബദ്ധത വ്യക്തമാകുന്നുവെന്ന് മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ വി.മുരളീധരൻ മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തും. വത്തിക്കാനുമായുള്ള നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്.