vmwithpop
വത്തിക്കാനിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ മാർപ്പാപ്പയ്‌ക്ക് ഉപഹാരം നൽകിയപ്പോൾ

ന്യൂഡൽഹി: വത്തിക്കാനിൽ മദർ മറിയം ത്രേസ്യയെ വിശുദ്ധപദവിയിലേക്ക് ഉയർത്തിയ ചടങ്ങിൽ ഇന്ത്യൻ സംഘത്തെ നയിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാവിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ ചടങ്ങുകൾക്ക് മുൻപ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലായിരുന്നു കൂടിക്കാഴ്ച.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്റെ ആശംസകൾ കൈമാറണമെന്ന് മാർപാപ്പ മുരളീധരനോട് പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ വ്യാഖ്യാനത്തോടു കൂടിയ ഭഗവദ് ഗീതയും നെറ്റിപ്പട്ടം കെട്ടിയ ആനയുടെ രൂപവും മുരളീധരൻ ഉപഹാരമായി മാർപാപ്പയ്‌ക്ക് സമ്മാനിച്ചു. വത്തിക്കാൻ സ്‌റ്റേറ്റിന്റെ വിദേശകാര്യ മന്ത്രി പദം വഹിക്കുന്ന കർദ്ദിനാൾ പോൾ ഗല്ലാഗറുമായും വി. മുരളീധരൻ കൂടിക്കാഴ്ച നടത്തി