ന്യൂഡൽഹി: കള്ളപ്പണകേസിൽ അറസ്റ്റിലായ കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ ജുഡിഷ്യൽ കസ്റ്റഡി ഡൽഹി സി.ബി.ഐ പ്രത്യേക കോടതി ഈ മാസം 25വരെ നീട്ടി. ശിവകുമാറിന്റെ കസ്റ്റഡി നീട്ടണമെന്ന എൻഫോഴ്സ്മെന്റ് വാദം സ്പെഷൽ ജഡ്ജ് അജയ്‌കുമാർ കുഹാർ അംഗീകരിക്കുകയായിരുന്നു.
ശിവകുമാറിനെ ഇപ്പോൾ പുറത്തുവിടരുതെന്നും ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ഇ.ഡി ആവശ്യപ്പെട്ടു. തനിക്ക് ന്യായമായ പരിഗണന തിഹാറിൽ ലഭിക്കുന്നില്ലെന്ന് ശിവകുമാർ കോടതിയിൽ ചൂണ്ടിക്കാട്ടി. മറ്റുതടവുകാർക്ക് കസേര ലഭിക്കുമ്പോൾ തനിക്ക് നിഷേധിക്കുകയാണ്. കടുത്ത പുറംവേദന അനുഭവിക്കുകയാണെന്നും ശിവകുമാർ പറഞ്ഞു. സെപ്തംബർ 17നാണ് ശിവകുമാറിനെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടത്.