indian-parliament

ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനം നവംബർ 18 മുതൽ ഡിസംബർ 13 വരെ നടക്കും. പാർലമെന്ററികാര്യ മന്ത്രാലയം ഇതു സംബന്ധിച്ച അറിയിപ്പ് ലോക്‌സഭാ, രാജ്യസഭാ സെക്രട്ടേറിയറ്റുകളെ അറിയിച്ചു. രണ്ടാം നരേന്ദ്രമോദി സർക്കാർ അധികാരമേറ്റ ശേഷമുള്ള രണ്ടാമത്തെ പാർലമെന്റ് സമ്മേളനമാണിത്. പുതിയ ആഭ്യന്തര നിർമ്മാണ കമ്പനികൾക്ക് കോർപറേറ്റ് നികുതിയിൽ കുറച്ച് പുറത്തിറക്കിയ ഒാർഡിനൻസിന് പകരമുള്ള ബിൽ ശീതകാല സമ്മേളനത്തിൽ പാർലമെന്റിൽ അവതരിപ്പിക്കും. ആദായ നികുതി ബില്ലിൽ ഭേദഗതി വരുത്തിയാണ് കോർപറേറ്റ് നികുതി കുറയ്‌ക്കുക. ഇ-സിഗരറ്റിന് വിൽപനയും നിർമ്മാണവും നിരോധിച്ച സമയത്ത് പുറത്തിറക്കിയ ഒാർഡിനൻസിന് പകരമുള്ള ബില്ലും സമ്മേളനത്തിൽ വരുമെന്നാണ് സൂചന.