congress

ന്യൂഡൽഹി: ജമ്മുകാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പാർട്ടിയുടെ പൊതു നിലപാട് രൂപീകരിക്കാൻ ലക്ഷ്യമിട്ട് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി രൂപം നൽകിയ സമിതിയുടെ ആദ്യ യോഗം നാളെ. പതിനേഴംഗ സമിതിയിൽ കേരളത്തിൽ നിന്ന് എ.കെ. ആന്റണിയും കെ.സി. വേണുഗോപാലുമുണ്ട്. 370-ാം വകുപ്പ് റദ്ദാക്കിയ നടപടി, അസമിലെ ദേശീയ പൗരത്വ രജിസ്‌റ്റർ എന്നിവയടക്കം സുപ്രധാന വിഷയങ്ങളിൽ നേതാക്കൾ വിഭിന്ന അഭിപ്രായങ്ങൾ പറയുന്നത് പാർട്ടിക്ക് തലവേദനയായ സാഹചര്യത്തിലാണ് അഭിപ്രായ രൂപീകരണത്തിനു മാത്രമായി പ്രത്യേക സമിതി രൂപീകരിച്ചത്.