മഹാരാഷ്‌ട്ര:
ദേവേന്ദ്ര ഫഡ്‌നവിസ്(നാഗ്‌പൂർ സൗത്ത് വെസ്‌റ്റ്): ബി.ജെ.പി മുഖ്യമന്ത്രി. കോൺഗ്രസിന്റെ ആശിഷ് ദേശ്‌മുഖിനെതിരെ 47,864 വോട്ടിന്റെ ആധികാര ജയം.
ആദിത്യ താക്കറെ(വർളി): 70,000 വോട്ടുകളുടെ ഭൂരിപക്ഷം. താക്കറെ കുടുംബത്തിൽ നിന്ന് തിരഞ്ഞെടുപ്പ് ജയിക്കുന്ന ആദ്യ നേതാവ്. ശിവസേനാ സ്ഥാപകൻ ബാൽ താക്കറെയുടെ കൊച്ചുമകൻ. ഉദ്ധവ് താക്കറെയുടെ മകൻ.
പ്വഥ്വിരാജ് ചൗഹാൻ(കാരാട് സൗത്ത്): മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ പൃഥ്വീരാജ് ചവാൻ. ബി.ജെ.പിയുടെ ഡോ.അതുൽ സുരേഷ് ബോസ്‌ലെയെ പരാജയപ്പെടുത്തിയത് 17,963 വോട്ടിന്.
അശോക് ചവാൻ(ഭോകർ): മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും. ബി.ജെ.പിയുടെ ബാബുസാഹിബ് ഗോഥെക്കറിനെതിരെ 97,000 വോട്ടിന്റെ ആധികാരിക ജയം.
അജിത് പവാർ(ബാരാമതി): മുൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവും. ശരത് പവാറിന്റെ മരുമകൻ. 1,65 ലക്ഷം വോട്ടിന്റെ മിന്നുന്ന ജയം.
പരാജയപ്പെട്ടവർ:
രോഹിണി ഖഡ്സെ(മുക്‌തൈനഗർ): മുതിർന്ന ബി.ജെ.പി നേതാവ് ഏകനാഥ് ഖഡ്‌സെയുടെ മകൾ. സ്വതന്ത്ര സ്ഥാനാർത്ഥി ചന്ദ്രകാന്ത് നിംബാ പാട്ടീലിനോട് 3000 വോട്ടുകൾക്ക് തോറ്റു. അഴിമതി ആരോപണത്തെ തുടർന്നാണ് ഏകനാഥിന് ടിക്കറ്റ് നിഷേധിക്കപ്പെട്ടത്.
പങ്കജ് മുണ്ടെ(പർളി): മുൻ കേന്ദ്രമന്ത്രി അന്തരിച്ച ഗോപിനാഥ് മുണ്ടെയുടെ മകളും ഫഡ്‌നവിസ് മന്ത്രിസഭാംഗവും. ബന്ധുവും എൻ.സി.പി നേതാവുമായ ധനഞ്ജയ് മുണ്ടെയോട് തോറ്റത് 20,981 വോട്ടുകൾക്ക്.
ഹരിയാന:
ജയിച്ചവർ:
മനോഹർലാൽ ഖട്ടർ(കർണാൾ): ബി.ജെ.പി മുഖ്യമന്ത്രി. കോൺഗ്രസ് സ്ഥാനാർത്ഥി തർലോചൻ സിംഗിനെ പരാജയപ്പെടുത്തിയത് 45,188 വോട്ടുകൾക്ക്.
ഭൂപീന്ദർ സിംഗ് ഹൂഡ(ഗാർഹി സാപ്ള-കിലോയ്): മുൻ മുഖ്യമന്ത്രിയും കോോൺഗ്രസ് നേതാവും. ബി.ജെ.പി സ്ഥാനാത്ഥി സതീഷ് നന്ദാലിനെതിരെ 58,312 വോട്ടിന്റെ ജയം.
അനിൽ വിജ്(അംബാലാ കാന്റ്): പ്രമുഖ ബി.ജെ.പി നേതാവ്. സ്വതന്ത്രനെതിരെ 20,165 വോട്ടുകളുടെ ജയം.
തോറ്റവർ:
രൺദീപ് സിംഗ് സുർജെവാല(കൈതാൾ): കോൺഗ്രസ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി. 1246 വോട്ടുകൾക്ക് ബി.ജെ.പിയുടെ ലീലാ റാമിനോട് തോറ്റു. കുറച്ചു നാൾ മുമ്പു നടന്ന ഉപതിരഞ്ഞെടുപ്പിലും സുർജെവാല പരാജയപ്പെട്ടിരുന്നു.
സുബാഷ് ബോർള(തൊഹാന): ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ. 52,302 വോട്ടുകൾക്ക് ജെ.ജെ.പിയുടെ ദേവേന്ദ്ര സിംഗ് ബാബ്ളിയോടാണ് തോറ്റത്.