nota-

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ലത്തൂർ റൂറൽ നിയമസഭാ മണ്ഡലത്തിൽ രണ്ടാമതെത്തിയത് നോട്ട. (നൺ ഓഫ് ദ എബൗ). നോട്ടയ്ക്ക് 27500 വോട്ടാണ് ലഭിച്ചത്. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ വിലാസ് റാവ് ദേശ്മുഖിൻറെ മകനും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ധീരജ് വിലാസ്റാവു ദേശമുഖ് 135006 വോട്ടിന് വിജയിച്ചു. മൂന്നാം സ്ഥാനം ശിവസേനയുടെ രവി രാമരാജെ ദേശ്മുഖിനാണ്-13524 വോട്ട്. 12,755 വോട്ട് നേടി വഞ്ചിത് ബഹുജൻ അഗാദി നാലാമതായി.മഹരാഷ്ട്ര നവനിർമ്മാൺ സേന, ബി.എസ്.പി തുടങ്ങിയ കക്ഷികളും മത്സരിച്ചിരുന്നു.