kasmir-

ന്യൂഡൽഹി: കാശ്മീരിൽ കഴിഞ്ഞ് വർഷം മാത്രം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് 257 ഭീകരന്മാരെന്ന കണക്ക് പുറത്ത് വിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 328 തവണയാണ് കാശ്മീരിലേക്ക് പാകിസ്ഥാനിൽ നിന്നു നുഴഞ്ഞ് കയറ്റ ശ്രമമുണ്ടായത്. ഇതിൽ 143 എണ്ണം വിജയംകണ്ടു. 91 ഇന്ത്യൻ സുരക്ഷാ ഭടന്മാർക്കാണ് ഭീകരരുടെ നുഴഞ്ഞുകയറ്റത്തിൽ ജീവൻ ബലികഴിക്കേണ്ടി വന്നത്. 39 കാശ്മീർ പൗരന്മാരും കൊല്ലപ്പെട്ടു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെയുള്ള ഏറ്റവും വലിയ കണക്കാണിത്. ഈ അവസ്ഥ മാറ്റി കാശ്മീരിൽ സമാധാനം പുനസ്ഥാപിക്കാനാണ് ആർട്ടിക്കിൾ 370 റദ്ദ് ചെയ്തതെന്നും ആഭ്യന്തര മന്ത്രാലയം അവകാശപ്പെടുന്നു. പത്ത് കൊല്ലമായി വ്യാപകമായ അതിക്രമങ്ങളാണ് ഭീകരന്മാർ കാശ്മീരിൽ അഴിച്ചു വിടുന്നത്. 1990കൾക്ക് ശേഷം കഴിഞ്ഞ മാർച്ച് 31 വരെ കാശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ 14,024 സാധാരന്മാർക്ക് ജീവൻ നഷ്ടമായപ്പോൾ 5,273 സുരക്ഷാ ഭടന്മാർക്കും ജീവഹാനിയുണ്ടായി.

നഷ്ടമായ ജീവന്റെ കണക്ക്

(വർഷം, ഏറ്റമുട്ടലുകൾ, ജീവൻ നഷ്ടമായ ഭീകരർ, പട്ടാളക്കാർ, സാധാരണ പൗന്മാർ)

2018 - 614 - 257 - 91 - 39

2017 - 342- 213 - 80 - 40

2016 - 322 - 150 - 82 - 15

2015 - 208- 108 - 39 - 17

2014 - 222- 110 - 47 -28