ന്യൂഡൽഹി: പി. എസ്. ശ്രീധരൻ പിള്ളയെ മിസോറം ഗവർണറായി നിയമിച്ച സാഹചര്യത്തിൽ കേരളത്തിൽ ബി.ജെ.പിക്ക് ഉടൻ പുതിയ അദ്ധ്യക്ഷനെ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടത് പാർട്ടിയാണ്. ശ്രീധരൻ പിള്ള മിസോറം ഗവർണറായത് കേരളത്തിന് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.