ന്യൂഡൽഹി:തീവ്ര ഇടതു സംഘടനകളുടെ ആക്രമണങ്ങളിൽ ഒൻപതു വർഷത്തിനിടെ രാജ്യത്ത് 10 സംസ്ഥാനങ്ങളിലായി 3,749 പേർ കൊല്ലപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഇത്തരം സംഘടനകളിൽ ഏറ്റവും ശക്തം സി.പി.ഐ മാവോയിസ്റ്റ് ആണെന്നും, 88 ശതമാനം ആക്രമണങ്ങൾക്കു പിന്നിലും ഇവരാണെന്നും 2018 - 19 വാർഷിക റിപ്പോർട്ട് പറയുന്നു.
സർക്കാരിന്റെ ശക്തമായ ഇടപെടൽ കാരണം അഞ്ചുവർഷത്തിനിടെ മാവോയിസ്റ്റ് ആക്രമണങ്ങൾ കുറഞ്ഞു. സംഘടനകളുടെ വ്യാപനം ചുരുങ്ങി. തിരിച്ചടികൾക്കിടയിലും വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് സി.പി.ഐ മാവോയിസ്റ്റ്. എന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട് പറയുന്നു.
2010 മുതൽ ഇതുവരെ 10,660 ആക്രമണങ്ങൾ
ജീവൻ നഷ്ടമായത് 3,749 പേർക്ക്
കൂടുതൽ ആക്രമണങ്ങൾ ചത്തിസ്ഗഢിൽ. 3,769 സംഭവങ്ങൾ, 1,370 പേർ കൊല്ലപ്പെട്ടു.
രണ്ടാമത് ജാർഖണ്ഡ്. 3,358 ആക്രമണങ്ങൾ. കൊല്ലപ്പെട്ടത് - 997 പേർ
ബീഹാറിൽ 1,526 സംഭവങ്ങൾ, കൊല്ലപ്പെട്ടത് 387 പേർ
നക്സൽ സ്വാധീന സംസ്ഥാനങ്ങൾ - 10.
(ചത്തീസ്ഗഡ്, ജാർഖണ്ഡ്, ബിഹാർ, ഒഡിഷ, പശ്ചിമബംഗാൾ, മഹാരാഷ്ട്ര, തെലുങ്കാന,ആന്ധ്രപ്രദേശ്, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്.)
അഞ്ചുവർഷത്തിനിടെ കുറവ്
2013 -18 അക്രമസംഭവങ്ങൾ 26.71 ശതമാനം കുറഞ്ഞു, മരണങ്ങളിൽ 39.5 ശതമാനം കുറവ്
2013 ൽ 1,136 സംഭവങ്ങൾ - 2018ൽ 833
ജീവൻ നഷ്ടമായത് 2013 ൽ 136 , 2018 ൽ 225
2013ൽ 75 സേനാംഗങ്ങൾക്ക് ജീവൻ നഷ്ടമായി. 2018ൽ 67
2013 ൽ 136 മാവോയിസ്റ്റുകളെ വധിച്ചു. 2018ൽ 225 . 65.49 ശതമാനം വർദ്ധന
മാവോയിസ്റ്റ് സ്വാധീനം കുറയുന്നു
ഒഡിഷ,മഹാരാഷ്ട്ര, ബീഹാർ എന്നിവിടങ്ങളിൽ 9 ശതമാനത്തിൽ താഴെയാണ് അക്രമസംഭവങ്ങൾ. ആന്ധ്രപ്രദേശ്, മദ്ധ്യപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിൽ നാലുശതമാനത്തിൽ താഴെ.
2013 ൽ പത്തു സംസ്ഥാനങ്ങളിലായി 76 ജില്ലകളിലെ 330 സ്റ്റേഷൻ പരിധികളിൽ ഇടത് തീവ്രവസംഘടനകൾക്ക് സ്വാധീനം. 2018ൽ എട്ട് സംസ്ഥാനങ്ങളിലായി 251 പൊലീസ് സ്റ്റേഷനുകളായി ചുരുങ്ങി.