tight-security-in-delhi

ന്യൂഡൽഹി: ജമ്മുകാശ്മീർ, ലഡാക്ക് കേന്ദ്ര ഭരണപ്രദേശങ്ങൾ 31ന്‌ നിലവിൽ വരുന്നതിന്റെ ഭാഗമായി ഡൽഹിയിൽ അതീവസുരക്ഷ ഏർപ്പെടുത്തി. ഭീകരാക്രമണ സാധ്യതയുണ്ടെന്ന വിവിധ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്നാണ്‌ അടുത്ത 48 മണിക്കൂർ സുരക്ഷ ശക്തമാക്കിയത്‌. നിരവധി ഭീകരസംഘടനകൾ ജമ്മു കാശ്‌മീരിലും ഡൽഹിയിലും ആക്രമണത്തിന്‌ പദ്ധതിയിടുന്നുവെന്നാണ് മുന്നറിയിപ്പ്‌. ഡൽഹിയിലെ നിരവധി ഔദ്യോഗിക കെട്ടിടങ്ങൾക്കും ഭീഷണിയുണ്ട്‌.