chidambaram-

ന്യൂഡൽഹി: ചിദംബരത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ എയിംസിലെ അധികൃതരോട് സുപ്രീംകോടതി നിർദേശം നൽകി.തന്റെ ആരോഗ്യസ്ഥിതി അതീവ മോശമാണെന്നും അടുത്തമാസം 4 വരെ തനിക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പി.ചിദംബരം നൽകിയ ഹർജിയെത്തുടർന്നാണ് ഡൽഹി സുപ്രീംകോടതി ജസ്റ്റിസ്. സുരേഷ് കുമാർ എയിംസിന് നിർദേശം നൽകിയത്.വിദഗ്ദരായ ഡോക്ടമാരുടെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപീകരിക്കണം. ചിദംബരത്തിൻ്റെ കുടുംബഡോക്ടറായ ഡി. നാഗേശ്വര റഡ്ഡിയേയും ടീമിൽ ഉൾപ്പെടുത്തണം. ഈ ബോർഡാകണം അടിയന്തര പരിശോധനകൾക്ക് ശേഷം വെള്ളിയാഴ്ച റിപ്പോർട്ട് സമർപ്പിക്കേണ്ടത്.

നിലയിൽ ദ്രവ രൂപത്തിലുള്ള ആഹാരം മാത്രമാണ് പി.ചിദംബരം കഴിക്കുന്നതെന്നും ചിദംബരത്തെ അണുവിമുക്തമായ മുറിയിൽ പാർപ്പിക്കണമെന്നും അദ്ദേഹത്തിൻ്റെ വക്കീൽ കബിൽ സിബ‌ൽ വാദിച്ചു. കസ്റ്റിഡിയിലായിരുന്ന സമയത്ത് 73.5 കിലോ ഭാരമുണ്ടായിരുന്ന പി.ചിദംബരത്തിൻ്രെ നിലവിലെ ഭാരം 66 കിലോയാണെന്നും അദ്ദഹം ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലൂടെയാണ് കടന്ന് പോകുന്നതെന്നും സിബൽ കോടതിയിൽ പറഞ്ഞു. തനിക്ക് ഉദരരോഗമുണ്ടെന്നും ചികിത്സയ്‌ക്കായി ഹൈദരാബാദിലെ ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഗ്യാസ്ട്രോ എൻറോളജിയിൽ പോകണമെന്നും പി.ചിദംബരം കഴിഞ്ഞ ദിവസം കോടതിയോട് ആവശ്യപ്പെട്ടു. 2007 മുതൽ കുടൽ സംബന്ധമായ അസുഖത്തിലെ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ.നാഗേശ്വർ റെഡിയുടെ ചികിത്സയിലാണ്.