പിറവം: ശക്തമായ കാറ്റിലും മഴയിലും നഗരസഭയിലെ 8,11 വാർഡുകളിലും പാമ്പാക്കുട ,മണീട് പഞ്ചായത്തുകളിലും വ്യാപക നാശഷ്ടം . പിറവം വലിയപള്ളിയുടെ മേൽക്കൂരയിലെ ഷീറ്റുകൾ ഇളകി വീണു. ഈ സമയത്ത് വരാന്തയിലും മറ്റും ആളുകൾ ഉണ്ടായിരുന്നുവെങ്കിലുംഅപായമി​ല്ല

കനത്ത മഴയിലും കാറ്റിലും ടൗണിലെ പല കടകൾക്കും നാശനഷ്ടമുണ്ടായി​.മണീട് പുഞ്ചയിൽ തോമസിന്റെ അഞ്ച് ഏക്കർ ഏത്തവാഴ കൃഷി നശിച്ചു. പാമ്പാക്കുടയിലും വ്യാപക കൃഷിനാശമുണ്ടായി .ഓണക്കൂറിൽ 140 ഏക്കർ സ്ഥലത്തെ കൃഷി നശിച്ചു.