കൊച്ചി: വെെ.എം.സി.എ യും വെെ.ഡബ്ല്യു.സി.എയും സംയുക്തമായി യുവാക്കൾക്കായി സംഘടിപ്പിക്കുന്ന അഖില കേരള ഓപ്പൺ യൂത്ത് ഫെസ്റ്രിവൽ ഉത്സവ് - 2019 നാളെ തുടങ്ങി മറ്റന്നാൾ സമാപിക്കും. എറണാകുളം വെെ.എം.സി.എയിലേയും വെെ.ഡബ്ല്യു.സി.എയിലേയും നാല് സ്റ്റേജുകളിലായിട്ടാണ് നടക്കുക. യുവജന ശാക്തീകരണം എന്നതാണ് വിഷയം. മികച്ച നിലവാരം പുലർത്തുന്ന 15 കുട്ടികൾക്ക് നവംബർ 1 മുതൽ 3 വരെ ഡൽഹിയിൽ നടക്കുന്ന അന്തർദേശീയ യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുക്കാം.