pallikkavu
പള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം വയലാർ ശരത് ചന്ദ്ര വർമ്മ ഉദ്ഘാടനം ചെയ്യുന്നു.

പിറവം : പള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവവും ഭാഗവത സപ്താഹയഞ്ജവും തുടങ്ങി. വയലാർ ശരത്ചന്ദ്രവർമ്മ നവരാത്രിയാഘോഷംം ഉദ്ഘാടനം ചെയ്തു. അനുഗ്രഹ പ്രഭാഷണവും നടത്തി.

ഭാഗവത സപ്താഹയജ്ഞദിവസങ്ങളിൽ രാവിലെ 6 ന് ഗണപതിഹോമം, 6.30ന് സമൂഹ വിഷ്ണുസഹസ്രനാമജപം, 7ന് ഭാഗവത പാരായണവും പ്രഭാഷണവും, ഉച്ചയ്ക്ക് 1 ന് അന്നദാനം.

ഇന്ന് രാവിലെ 8 ന് രുഗ്മിണി സ്വയംവരം, വൈകിട്ട് 5 മുതൽ ഭാഗവത പാരായണവും പ്രഭാഷണവും, 6.30ന് ദീപാരാധന , ചുറ്റുവിളക്ക് എന്നിവ ഉണ്ടാകും. നാളെ രാവിലെ 8ന് കുചേലവൃത്തം. വിജയദശമി ദിനത്തിൽ രാവിലെ 10ന് ഭാഗവത സംഗ്രഹം, ഉച്ചയ്ക്ക് 1 ന് മഹാ അന്നദാനം. മുല്ലമംഗലം ത്രിവിക്രമൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. കേശവമുരാരി, ശ്രീനി നമ്പൂതിരി എന്നിവരാണ് സഹാചാര്യൻമാർ.