കൊച്ചി : കേരള കള്ളുചെത്തു തൊഴിലാളി ക്ഷേമനിധി ബോർഡിൽ കുടിശിക അടയ്ക്കുന്നതിനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി നവംബർ 22 വരെ നീട്ടി. കുടിശിക അടക്കാൻ തൊഴിലുടമകൾ ബോർഡിന്റെ ജില്ലാ ഓഫീസിൽ അപേക്ഷ നൽകണം. വിശദവിവരങ്ങൾ ജില്ലാഓഫീസുകളിൽ നിന്ന് ലഭിക്കും.