കോതമംഗലം: നിയോജക മണ്ഡലത്തെ സമ്പൂർണ്ണ മാലിന്യ മുക്തമാക്കുന്നതിനുള്ള അരുത് വൈകരുത് പദ്ധതിക്ക് ഇന്ന് രണ്ട് വയസ് . പദ്ധതി ഏറ്റെടുക്കാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ രാഷ്ട്രീയംകളിക്കുന്നു. എട്ട് പഞ്ചായത്തും ഒരു മുനിസിപ്പാലിറ്റിയുംഉണ്ട് .ഇതിൽ വാരപ്പെട്ടി പഞ്ചായത്ത് മാതൃകാപരമായ പ്രവർത്തനം നടത്തി സംസ്ഥാന സർക്കാരിൽ നിന്നും അംഗീകാരം നേടി.പദ്ധതി നടപ്പിലായാൽ ഒരു വാർഡിൽ ചുരുങ്ങിയത് രണ്ട് ആൾക്കെങ്കിലും ജോലി ലഭിക്കും. റോഡിലും തോടുകളിലും നിറയുന്ന മാലിന്യങ്ങൾ ഇല്ലാതാകും.എം.എ കോളേജ് ഉൾപ്പെടെ നിരവധി സ്വകാര്യ സ്ഥാപനങ്ങൾ വിജയകരമായി നടപ്പിലാക്കി. കോതമംഗലം മുനിസിപ്പാലിറ്റിയുടെ മുക്കിലും മൂലയിലും വരെ മാലിന്യം കുമിഞ്ഞ് കൂടുകയാണ് .ലക്ഷക്കണക്കിന് രൂപ മുടക്കി നാടുകാണിയിൽ നിർമ്മിച്ചിട്ടുളള സംസ്കരണ പ്ലാന്റ് പ്രവർത്തനക്ഷമമല്ല. മാലിന്യം തരം തിരിച്ച് ശരിയായ രീതിയിൽ സംസ്കരിക്കാൻകഴിയുന്നില്ല. ഈ പദ്ധതി മുന്നോട്ട് കൊണ്ടു പോകുന്നതിന് വാർഡ്തലം മുതൽ കമ്മറ്റികൾ രൂപീകരിക്കാനും എം എൽ എ വരെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മേൽനോട്ടം വഹിക്കുന്നതിനും തീരുമാനിച്ചിരുന്നു.
പ്ലാസ്റ്റിക് ശേഖരിച്ച് സ്റ്റോക്ക് ചെയ്യുന്നതിന് സ്ഥലം ലഭ്യമല്ലാത്തതുമൂലമാണ് മാലിന്യങ്ങൾ ശേഖരിക്കാത്തതെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു.ഇതിന് വേണ്ട സൗകര്യം ബ്ലോക്ക് പഞ്ചായത്ത് ഏർപ്പെടുത്തണം.എന്നാൽ ബ്ലോക്ക് പഞ്ചായത്ത്ഇത് അംഗീകരിക്കുന്നില്ല.അതാത് പഞ്ചായത്തുകളാണ് ഇത് നടപ്പിലാക്കേണ്ടത് .പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും പണം ചെലവഴിക്കാം.സംസ്ഥാന സർക്കാരിന്റെയും ഗ്രീൻ കേരള മിഷന്റെയും അനുമോദനം പഞ്ചായത്തിന് ലഭിച്ചു.
മാലിന്യം റോഡുകളിൽ നിന്നും നീക്കം ചെയ്യാത്തതുമൂലം നായ്ക്കളുടെ ശല്യം രൂക്ഷമാണ് .കാൽനടയാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരുമാണ് തെരുവ് നായ്ക്കളിൽനിന്ന് കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നത്.
വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് മാതൃക
പ്ലാസ്റ്റിക് മാലിന്യങ്ങൾ രാമമംഗലം പഞ്ചായത്ത് വക സംസ്കരണ പ്ലാന്റിൽ എത്തിച്ച് പൊടിച്ച് ടാറിംഗിന് ഉപയോഗിക്കുന്നു
. പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കുന്നതിനായി പ്രധാന സ്ഥലങ്ങളിൽ ബോക്സ് .
പഴയ പ്ലാസ്റ്റിക് വാങ്ങുന്നവർക്ക് വിൽപ്പന .പഞ്ചായത്തിന് ചെറുതെങ്കിലും വരുമാനം
. ഒരു വാർഡിൽ രണ്ട് പേർക്ക് ജോലി